ഖിദ്മ തണൽ സ്‌നേഹവീട് ഉദ്ഘാടനം

കണ്ണൂർ: ജീവകാരുണ്യ-ആതുരസേവന രംഗത്തെ പുതിയ ചുവടുവെപ്പാകുകയാണ്​ കണ്ണൂർ സിറ്റി കുറുവക്കടുത്ത് അവേരയിൽ നിർമാണം പൂർത്തിയായ സ്‌നേഹവീട്. അനാഥരും അഗതികളും തെരുവി​ൻെറ മക്കളും മാനസികവൈകല്യമുള്ളവരുമായ അനേകായിരം ജീവിതങ്ങൾക്ക് കാരുണ്യത്തി​ൻെറ സാന്ത്വനമേകാൻ ഒട്ടനവധി സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഖിദ്മ തണൽ സ്നേഹവീടിന് കീഴിൽ ഞായറാഴ്​ച തുടക്കംകുറിച്ചു. കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത് ഉദ്ഘാടനം നിർവഹിച്ചു. സ്‌നേഹവീട് പ്രസിഡൻറ്​ ഡോ. കെ.പി. താജുദ്ദീ​ൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി സി.ഐ സതീഷ്, കോർപറേഷൻ ഡിവിഷൻ കൗൺസിലർ എൻ. ബാലകൃഷ്ണൻ മാസ്​റ്റർ, ഡോ. സി.പി. സലീം, എം.ആർ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.പി. ആഷിക് സ്വാഗതം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കെട്ടിട സമുച്ചയത്തിൽ അഗതിമന്ദിരം, ഡയാലിസിസ് സൻെറർ, പോളി ക്ലിനിക്, വിഭിന്നശേഷിക്കാർക്കായുള്ള സ്കൂൾ, പെയ്​ൻ ആൻഡ് പാലിയേറ്റിവ് സൻെറർ, ഫിസിയോതെറപ്പി സൻെറർ, സ്പീച്ച് ​െതറപ്പി സൻെറർ, ഷുഗർ ഫ്രീ ക്ലിനിക്, സൈക്യാട്രി ക്ലിനിക്, മൊബൈൽ മെഡിക്കൽ ക്ലിനിക്, ആംബുലൻസ് സർവിസ്, മരണാനന്തര പരിചരണകേന്ദ്രം തുടങ്ങി സമൂഹത്തിലെ പാവങ്ങൾക്കും അശരണർക്കും ആലംബഹീനർക്കും പ്രയോജനപ്പെടുന്ന സേവനങ്ങളാണ് ഒരു കുടക്കീഴിൽ ഖിദ്മ തണൽ സ്നേഹവീടി​ൻെറ അകത്തളങ്ങളിൽ ഒരുങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.