ഭക്ഷണ വിതരണം

ഭക്ഷണ വിതരണം പടം.....TLY GREEN WINGS...............തലശ്ശേരി ഗ്രീൻ വിങ്സ് യൂത്ത് വിങ്ങി​ൻെറ നേതൃത്വത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്കുള്ള ഭക്ഷണം ജനറൽ സെക്രട്ടറി പി. നൗഷാദ് ഭാരവാഹികൾക്ക് കൈമാറുന്നുതലശ്ശേരി: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് തലശ്ശേരി ഗ്രീൻ വിങ്സ് യൂത്ത് വിങ്ങി​ൻെറ നേതൃത്വത്തിൽ നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ബിരിയാണി പൊതികൾ വിതരണം ചെയ്തു. ഗ്രീൻവിങ്സ് ജനറൽ സെക്രട്ടറി പി. നൗഷാദ് യൂത്ത് വിങ് ഭാരവാഹികൾക്ക് ഭക്ഷണപ്പൊതികൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.തലശ്ശേരി: ലോക ഭക്ഷ്യദിനത്തി​ൻെറ ഭാഗമായി അത്താഴക്കൂട്ടത്തി​ൻെറയ​​ും ജനമൈത്രി പൊലീസി​ൻെറയും സഹകരണത്തോടെ നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും കുട്ടിമാക്കൂൽ സ്നേഹക്കൂട്, ഹോളോവേ റോഡിലെ സമരിറ്റൻ ഹോം എന്നിവിടങ്ങളിലും ഭക്ഷണം വിതരണം ചെയ്തു. 200ൽപരം ആളുകൾക്കാണ് അത്താഴക്കൂട്ടം പ്രവർത്തകർ ബിരിയാണി എത്തിച്ചു നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.