പൊതുജന സേവനമാകണം പൊലീസി​െൻറ ലക്ഷ്യം –മുഖ്യമന്ത്രി

പൊതുജന സേവനമാകണം പൊലീസി​ൻെറ ലക്ഷ്യം –മുഖ്യമന്ത്രിപടങ്ങൾ –സന്ദീപ്​മാങ്ങാട്ടുപറമ്പിൽ പൊലീസ് പാസിങ്​ ഔട്ട് പരേഡ്​ നടന്നുകണ്ണൂർ: ജനങ്ങളോടൊപ്പം നിന്നുകൊണ്ടു പ്രവര്‍ത്തിക്കേണ്ടവരാണ് പൊലീസ് സേനയെന്നും ജനസേവനമായിരിക്കണം അവരുടെ മുഖ്യലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാതെ തന്നെ ഈ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന പൊലീസ് പാസിങ്​ ഔട്ട് പരേഡില്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാങ്ങാട്ടുപറമ്പില്‍ നടന്ന പരേഡില്‍ എം.എസ്​.പിയിലെ 203ഉം കെ.എ.പി രണ്ടാം ബറ്റാലിയനിലെ 39ഉം പൊലീസുകാര്‍ പങ്കെടുത്തു. 10​ ബിരുദാനന്തര ബിരുദധാരികളും 21 ബി.ടെക്കുകാരും ഒരു എം.ബി.എക്കാരനും 24 ഡിപ്ലോമക്കാരും ഉള്‍പ്പെട്ടതാണ് കെ.എ.പി നാലാം ബറ്റാലിയനില്‍നിന്ന്​ പരിശീലനം പൂര്‍ത്തിയാക്കിയ 29ാമത് ബാച്ച്. കമാൻഡര്‍ ധനേഷ് കുമാര്‍, സെക്കൻഡ്​ ഇന്‍ കമാൻഡര്‍ പി.എസ്. അജില്‍ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. എം.എസ്​.പിയിലെ എ. മുരുകന്‍ (ബെസ്​റ്റ്​ ഷൂട്ടര്‍), വിഷ്​ണു (ബെസ്​റ്റ്​ ഇന്‍ഡോര്‍), ജയകൃഷ്ണന്‍ (ബെസ്​റ്റ്​ ഔട്ട് ഡോര്‍), കെ.എ.പിയിലെ ധനേഷ് കുമാര്‍ (ബെസ്​റ്റ്​ ഓള്‍ റൗണ്ടര്‍) എന്നിവര്‍ക്കുള്ള ട്രോഫികള്‍ കമാൻഡൻറ്​ ജോണി അഗസ്​റ്റിന്‍ സമ്മാനിച്ചു. അസി. കമാൻഡൻറുമാരായ കെ.സി. കുര്യാച്ചന്‍, സി.എം. സുധീര്‍ കുമാര്‍, എ. ശ്രീനിവാസന്‍, എം. ഹരി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.