വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന്

വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന് തലശ്ശേരി: വോട്ടർ പട്ടികയിൽ സി.പി.എം വ്യാപക ക്രമക്കേട് നടത്തിയതായി ബി.ജെ.പി തലശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പാർട്ടി അനുകൂലികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തലശ്ശേരി നിയോജക മണ്ഡലത്തിൽ 900ത്തോളം അനർഹരെ ഉൾപ്പെടുത്തിയിട്ടുണ്ട്. 100 ശതമാനം അർഹരായവരെ പോലും പുറത്താക്കിയ സംഭവത്തിൽ ജില്ല കലക്ടർ ഉൾപ്പെടെ അപ്പീൽ കമ്മിറ്റിക്ക് പരാതി നൽകിയതായി മണ്ഡലം പ്രസിഡൻറ്​ കെ. ലിജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ പോലും ഇതിനായി സി.പി.എം ഉപയോഗിച്ചു. തലശ്ശേരി നഗരസഭയിൽ ഇക്കുറി സി.പി.എം ഇരട്ട വോട്ട് തന്ത്രം പയറ്റാൻ ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഒരേ വ്യക്തി തന്നെ ഒന്നിലധികം വോട്ട് ചെയ്യാനാണ് സാധ്യതയെന്നും ലിജേഷ് പറഞ്ഞു. മണ്ഡലം സെക്രട്ടറിമാരായ കെ. അജേഷ്, കെ. അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.