യു.ഡി.എഫ് പ്രതിഷേധം

യു.ഡി.എഫ് പ്രതിഷേധംirt udf aralam committe യു.ഡി.എഫ് പ്രതിഷേധ പരിപാടി തോമസ് വർഗീസ് എടൂരിൽ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: കള്ളം പറയുന്ന മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ആറളം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ശഹീർ മാസ്​റ്റർ കീഴ്പ്പള്ളി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ അരവിന്ദൻ അക്കാണശ്ശേരി സ്വാഗതം പറഞ്ഞു. ഡി.സി.സി സെക്രട്ടറിമാരായ കെ. വേലായുധൻ, വി.ടി. തോമസ് മാസ്​റ്റർ, പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ, തോമസ് തയ്യിൽ, കെ.വി. വർഗീസ്, ജാൻസൻ ജോസഫ്, കെ.എം. പീറ്റർ,ലില്ലി മുരിയങ്കരി എന്നിവർ സംസാരിച്ചു.ആദിവാസി കോളനികളിൽ ഭക്ഷ്യവസ്തുക്കൾ കൈമാറിഇരിട്ടി: ഗാന്ധിജയന്തി വാരാഘോഷ ഭാഗമായി ഇരിട്ടി ലയൺസ് ക്ലബ് നേതൃത്വത്തിൽ ആദിവാസി കോളനികളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. എടക്കാനം മഞ്ഞകാഞ്ഞിരം കോളനി, പയഞ്ചേരി കൂളിപ്പാറ കോളനി എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്കാണ് ലയൺസ് ക്ലബ് നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ കൈമാറിയത്​. ലയൺ ഡിസ്ട്രിക്ട്​ ഗവർണർ ഡോ. ഒ.വി.സനൽ, ശ്രീജ മനോജ്, ഇരിട്ടി യൂനിറ്റ് പ്രസിഡൻറ് വി.പി. സതീശൻ, കെ.ടി. അനൂപ്, ഡോ. സുധീർ, നഗരസഭ കൗൺസിലർമാരായ ആർ.കെ. ഷൈജു, പി. ലത, എൻ.കെ. ഇന്ദുമതി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.