മുഴക്കുന്നിൽ ജനകീയ വായനശാല

മുഴക്കുന്നിൽ ജനകീയ വായനശാല പടം irt books collection മുഴക്കുന്ന് നെയ്യളത്ത് പുതുതായി ആരംഭിക്കുന്ന യുവശക്തി വായനശാലയിലേക്കുള്ള പുസ്തക സമാഹരണ പരിപാടി ആദ്യ പുസ്തകം സ്വീകരിച്ച് ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്​ജിത്ത് കമൽ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: മുഴക്കുന്നിൽ അറിവി​ൻെറ അക്ഷരജ്യോതി പകരാൻ നാട്ടുകൂട്ടായ്മയിൽ ജനകീയ വായനശാല പ്രവർത്തനമാരംഭിച്ചു. മുഴക്കുന്ന് നെയ്യളത്താണ് പുതുതായി യുവശക്തി വായനശാല ആൻഡ്​ ഗ്രന്ഥാലയം ആരംഭിക്കുന്നത്. ഗ്രന്ഥാലയത്തിലേക്കുള്ള ജനകീയ പുസ്തക സമാഹരണം ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്​ജിത്ത് കമൽ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗം ടി. സുരേന്ദ്രൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. പി.കെ. സദൻ, എ. വനജ, വി. നന്ദനൻ, സനേഷ് മുടക്കോഴി, എൻ. സജീവൻ, മനീഷ് മുഴക്കുന്ന്, ധനജയ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.