ഡോ. ഫാത്തിമ തസ്നീമിനെ ആദരിച്ചു

ഡോ. ഫാത്തിമ തസ്നീമിനെ ആദരിച്ചുNEET RANK ANUMODANAM FATHIMA THASNEEM നീറ്റ് സൂപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ നാലാം റാങ്ക് നേടിയ ഡോ. ഫാത്തിമ തസ്നീമിനെ വെൽഫെയർ പാർട്ടി താണ ഡിവിഷൻ കമ്മിറ്റി ആദരിക്കുന്നു (പടം ftpയിൽ).കണ്ണൂർ: നീറ്റ് സൂപ്പർ സ്പെഷാലിറ്റി പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ നാലാം റാങ്ക് നേടിയ കണ്ണൂക്കര സ്വദേശിനി ഡോ. ഫാത്തിമ തസ്നീമിനെ വെൽഫെയർ പാർട്ടി താണ ഡിവിഷൻ കമ്മിറ്റി ആദരിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഷാഹിന ലത്തീഫ് ഉപഹാരം നൽകി. ജില്ല കമ്മിറ്റി അംഗം സി.പി. റഹ്​ന ടീച്ചർ, മുനിസിപ്പൽ മേഖല പ്രസിഡൻറ് കെ.വി. മുഹമ്മദ് അഷ്റഫ്, താണ ഡിവിഷൻ സെക്രട്ടറി ഇ.വി. നിസാമുദ്ദീൻ, ഡിവിഷൻ കമ്മിറ്റി അംഗം ആയിഷ റഫ്‌ന എന്നിവർ സംബന്ധിച്ചു. ഡോ. ഫാത്തിമ തസ്നീമിനെ താണ ഇസ്​ലാമിക് സൻെററി​ൻെറ നേതൃത്വത്തിലും ആദരിച്ചു. താണ മഹല്ല് പ്രസിഡൻറ്​ പി.എം. മുഹമ്മദ് ഷരീഫ് ഉപഹാരം നൽകി. സൻെറർ കൺവീനർ വി. മുനീർ, കെ.വി. അസ്സു ഹാജി, കച്ചേരി അബ്​ദുൽ സലാം, അസീർ കല്ലിങ്കിൽ, എം.എം. അബ്​ദുൽ മുത്വലിബ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.