ഇരിവേരി വയലിൽ കൊയ്​ത്തുത്സവം

ചക്കരക്കല്ല്: പാവൽ ഇരിവേരി കൃഷി പാഠശാല ഇരിവേരി പാടശേഖരത്തിലെ മൂന്നു ഏക്കറിലധികം സ്ഥലത്ത്​ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് തുടങ്ങി. സംസ്ഥാന സർക്കാറി​ൻെറ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചെമ്പിലോട് കൃഷിഭവ​ൻെറ സഹായത്തോടെ 10ാം വാർഡിൽ കൃഷിയിറക്കൽ ഉദ്​ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനനാണ് നിർവഹിച്ചത്​. സി.സി. രാമചന്ദ്രൻ, സി.പി. രാജൻ, എം. രാജീവൻ, എ.സി. അനിൽ കുമാർ, എം. പ്രദീപ്, പി. പ്രശാന്തൻ, എം. സുധാകരൻ, കെ.വി. ശൈലേന്ദ്രൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. ശീതകാല പച്ചക്കറിയുടെയും നെൽകൃഷി രണ്ടാം വിളയുടെയും പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.