ഇരിട്ടി പൊലീസ് സ്​റ്റേഷനിൽ ആൻറിജൻ പരിശോധന

ഇരിട്ടി: പൊലീസ് സ്​റ്റേഷനിൽ 80 പേർക്ക് നടത്തിയ ആൻറിജൻ പരിശോധനയിൽ ഡിവൈ.എസ്.പി ഓഫിസിലെ വനിത ഉ​േദ്യാഗസ്ഥ ഒഴികെയുള്ള ബാക്കിയുള്ളവരുടെ പരിശോധന ഫലം നെഗറ്റിവായത്​ ആശ്വാസമായി. സി.ഐ, എസ്.ഐമാർ ഉൾപ്പെടെയുള്ളവരാണ് പരിശോധനക്ക് വിധേയമായത്. ഇരിട്ടി ഡി വൈ.എസ്.പിയുടെ ഗൺമാനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്​ച വനിത പൊലീസ് ഉദ്യോഗസ്ഥക്കുകൂടി പരിശോധന ഫലം പോസിറ്റിവ് ആയതോടെ ഇവിടെ നാലുപേർക്ക് രോഗം ബാധിച്ചു . ഓഫിസ് തുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.