ചക്കരക്കല്ലിൽ സ്ഥിതി ഗുരുതരം

ചക്കരക്കൽ: കഴിഞ്ഞദിവസത്തെ കോവിഡ് പരിശോധനയിൽ രണ്ട് ഓട്ടോഡ്രൈവർമാർ, ഇരിവേരി സി.എച്ച്.സിയിലെ രണ്ട് ഡോക്ടർമാർ, 108 ആംബുലൻസിലെ ജീവനക്കാർ, വിവിധ കച്ചവട സ്ഥാപനങ്ങളിലെ എട്ടോളം ജീവനക്കാർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കും. ഇരിവേരി സി.എച്ച്.സി യിൽ രണ്ടുതവണ നടന്ന റാപ്പിഡ് ആൻറിജൻ പരിശോധനയിൽ മാത്രം 44 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ചക്കരക്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾ, ഡ്രൈവർമാർ, മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെ പങ്കെടുപ്പിച്ച്​ കൂടുതൽ പരിശോധന നടത്തണമെന്ന ആവശ്യം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.