ലോറിയുടെ നമ്പർപ്ലേറ്റ് മാറ്റുന്നതിനിടെ ഡ്രൈവർ പിടിയിൽ

മാഹി: സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് അരി കൊണ്ടുപോകുന്ന ലോറിയുടെ രജിസ്‌ട്രേഷൻ നമ്പർപ്ലേറ്റ് മാറ്റുന്നതിനിടയിൽ ഡ്രൈവർ പൊലീസ് പിടിയിലായി. തമിഴ്നാട് അണ്ണാനഗർ സ്വദേശി എസ്. ശക്തിവേലാണ്​ (54) ചോമ്പാൽ പൊലീസി​ൻെറ പിടിയിലായത്. തമിഴ്നാട്ടിൽനിന്നുള്ള അരി തലശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിൽ എത്തിച്ചിരുന്നു. തുടർന്ന് സിവിൽ സപ്ലൈസ് അധികൃതരുടെ പരിശോധനയിൽ ഗുണനിലവാരം കുറവാണെന്ന്​ കണ്ടതിനെ തുടർന്ന് അരി തിരിച്ച്​ അതേ ലോറിയിൽ അയച്ചു. പിന്നീട് നിലവിലുള്ള രജിസ്‌ട്രേഷൻ നമ്പർ മാറ്റി മറ്റൊരു നമ്പർ ഘടിപ്പിച്ച്​ വേറൊരു ലോറിയാണെന്ന വ്യാജേന വീണ്ടും അരി അവിടേക്കുതന്നെ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ലോറി ഡ്രൈവർ പിടിയിലായത്. ദേശീയപാതയിൽ അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം ലോറി നിർത്തിയിട്ട് നമ്പർ പ്ലേറ്റ് മാറ്റുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ചോമ്പാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.