ധര്‍ണ നടത്തി

പേരാവൂര്‍: പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ബി.ജെ.പി . പഞ്ചായത്തി​ൻെറ വ്യാപാര ദ്രോഹ, ജനദ്രോഹ നടപടി അവസാനിപ്പിക്കുക, കോവിഡി​ൻെറ മറവില്‍ പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ അന്യായമായി അടപ്പിക്കുന്ന നടപടി പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചത്. ബി.ജെ.പി പേരാവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി.കെ. രാജേഷ്​ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കളത്തില്‍ പുരുഷോത്തമന്‍, കെ.കെ. രാജു, വിപിന്‍ മുരിങ്ങോടി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.