ഭണ്ഡാരങ്ങൾ കവർന്നു

കൂത്തുപറമ്പ്: പുറക്കളം തിരുർക്കുന്ന് മഹാഗണപതി ക്ഷേത്രത്തിലെ . റോഡരികിലും ക്ഷേത്രത്തിന് മുമ്പിലും സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളാണ് കവർന്നത്​. കഴിഞ്ഞ ദിവസം രാവിലെയാണ്​ കവർച്ച ക്ഷേത്രഭാരവാഹികളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ള കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലും കവർച്ചശ്രമമുണ്ടായി. മോഷ്​ടാവ് ഭണ്ഡാരത്തി​ൻെറ പൂട്ടുപൊളിക്കാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ ടോർച്ച് അടിച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.