കനത്ത മഴ: തില്ലങ്കേരിയില്‍ നെല്‍കൃഷി നശിച്ചു

ഇരിട്ടി: കനത്ത മഴയിൽ തില്ലങ്കേരി മുണ്ടോംവയലിലെ ഒന്നാം വിളയായി ചെയ്ത ഏക്കറുകണക്കിന് നെൽകൃഷി വെള്ളം കയറി നശിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ മുണ്ടോംവയൽ പാടശേഖര സമിതിയുടെ കീഴില്‍ നിരവധി കര്‍ഷകര്‍ ഏക്കറോളം സ്ഥലത്താണ് നെൽകൃഷി നടത്തിയത്. വര്‍ഷങ്ങളായി പാടശേഖര സമിതിയുടെ കീഴില്‍ കൃഷിനടത്തുന്ന ഇവര്‍ സംസ്ഥാന സർക്കാറി​ൻെറ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശുകിടന്ന ഭൂമി ഏറ്റെടുത്ത്​ കൃഷിയിറക്കിയിരുന്നു. പാകമായ നെല്ല് കൊയ്യാനുള്ള ഒരുക്കത്തിലായിരുന്ന കർഷകരെങ്കിലും അപ്രതീക്ഷിതമായെത്തിയ മഴ എല്ലാം തകിടംമറിച്ചു. കനത്ത മഴയിൽ വയലുകളിൽ വെള്ളം കയറി നെൽകൃഷി മുഴുവനും നശിച്ചു. മുണ്ടോംവയലിൽ കൃഷിചെയ്ത സി.എം. പ്രദീപ​ൻെറ മാത്രം മൂന്നേക്കറോളം ഒന്നാം വിളയിറക്കിയ കുഞ്ഞുഞ്ഞ് ഇനത്തിൽ പെട്ട നെൽകൃഷിയും ജീരകശാല നെല്ലുമാണ് വ്യാപകമായി നശിച്ചത്. കൊയ്ത്തിന് പാകമായ നെല്ല് മിക്കവയും വെള്ളം കയറിയതിനെ തുടർന്ന് മുളച്ചുകഴിഞ്ഞു. കനത്ത നഷ്​ടമാണ് ഇത്തവണ കൃഷിക്കാര്‍ക്ക് ഉണ്ടായത്. മഴയും കാറ്റും മൂലം നെല്‍ച്ചെടികള്‍ വെള്ളത്തില്‍ വീണുകിടക്കുന്ന അവസ്ഥയായതിനാല്‍ കൊയ്യുന്നതിനും ബുദ്ധിമുട്ടായിരിക്കുകയാണ്. നഷ്​ടപരിഹാരം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷരുടെ ആവശ്യം. പടം : തില്ലങ്കേരിയിൽ കനത്ത മഴയിൽ നശിച്ച നെൽകൃഷി NELKRISHI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.