കടകൾ കൂടുതൽ നേരം തുറക്കാൻ അനുവദിക്കണം -ചേംബർ ഓഫ് ഇരിട്ടി

ഇരിട്ടി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതുവരെ തുറന്ന് പ്രവർത്തിക്കാൻ അധികൃതർ അനുവാദം നൽകണമെന്ന് ചേംബർ ഓഫ് ഇരിട്ടി ആവശ്യപ്പെട്ടു. അഞ്ചുമണി വരെ തൊഴിലിലേർപ്പെട്ടു വരുന്ന തൊഴിലാളികൾക്കും മറ്റും ഇപ്പോൾ നൽകിയിരിക്കുന്ന ആറുമണി എന്ന സമയം അപര്യാപ്തമാണ്​. ഇതു സംബന്ധിച്ച് ചേംബർ ഓഫ് ഇരിട്ടി സുരക്ഷ കമ്മിറ്റിക്കും ജില്ല കലക്ടർക്കും നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ചേംബർ പ്രസിഡൻറ്​ പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ കെ.ടി. ജാഫർ, അസ്‌ലം മൊബൈൽ വേൾഡ്, മാർട്ടിൻ ബ്രില്ലൻ, ജന. സെക്രട്ടറി സാദിഖ് നാഷനൽ, ട്രഷറർ ശ്രീജിത്ത് വന്ദന എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.