കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം

സമരക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു കണ്ണൂർ: മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് കെ.എസ്.യു, എം.എസ്​.എഫ്​ ജില്ല കമ്മിറ്റികളുെട നേതൃത്വത്തിൽ നടന്ന കലക്​ടറേറ്റ്​ മാർച്ചിനു നേരെ പൊലീസ്​ ലാത്തി വീശി. ഡി.സി.സി ഓഫിസിൽനിന്ന് പ്രകടനമായി എത്തിയ കെ.എസ്​.യു പ്രവർത്തകരെ കലക്​ടറേറ്റ് കവാടത്തിൽ ബാരിക്കേഡ്​ ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ്​ തകർത്ത്​ അകത്ത്​ കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ തുടർന്ന്​ പൊലീസ്​ ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാർജിൽ കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ് ഷമ്മാസ്, സെക്രട്ടറിമാരായ അൻസിൽ വാഴപ്പള്ളിൽ, ഹരികൃഷ്ണൻ പാലാട് തുടങ്ങിയവർക്ക് പരിക്കേറ്റു. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. എം.എസ്​.എഫ്​ പ്രവർത്തകരുടെ മാർച്ചിന്​ നേരെയും പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.