കണ്ണൂര്‍ ഗവ. ഐ.ടി.ഐ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

കണ്ണൂര്‍: . സര്‍ക്കാര്‍ സംസ്ഥാനത്തെ 10 ഐ.ടി.ഐകള്‍ അന്താരാഷ്​ട്ര നിലവാരത്തിലക്ക് ഉയര്‍ത്തുമ്പോള്‍ കണ്ണൂര്‍ ഐ.ടി.ഐയും അതില്‍ ഉള്‍പ്പെടുന്നു. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ മൂന്ന് ഐ.ടി.ഐകളാണ് സ്ഥാപിച്ചത്. അതില്‍ ഒന്നാണ് കണ്ണൂര്‍ ഐ.ടി.ഐ. പരിമിതമായ ട്രേഡുകളോടെ ആരംഭിച്ച സ്ഥാപനം ഇന്ന് 21 ട്രേഡുകളിലായി 1200 പരിശീലനാര്‍ഥികളും 120 ജീവനക്കാരും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുമുള്ള മികച്ച സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ്. വിവിധ കമ്പനികള്‍ ഏറ്റവും കൂടുതല്‍ ട്രെയിനികളെ സംസ്ഥാനത്ത് പ്ലേസ്‌മൻെറിനായി തിരഞ്ഞെടുക്കുന്നത് കണ്ണൂര്‍ ഗവ.ഐ.ടി.ഐയെയാണ്. 13.6 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കിഫ്​ബിയുടെ സഹായത്തോടെ നടപ്പാക്കുക. ഇതി‍ൻെറ ആദ്യഘട്ട പ്രവൃത്തിക്ക് ചൊവ്വാഴ്ച തുടക്കമാകും. ആദ്യഘട്ടത്തില്‍ 4.1കോടി രൂപയാണ് അനുവദിച്ചത്. അന്താരാഷ്​ട്ര നിലവാരത്തിലേക്ക് കണ്ണൂര്‍ ഐ.ടി.ഐ ഉയര്‍ത്തപ്പെടുമ്പോള്‍ കെട്ടിലും മട്ടിലും മാറ്റത്തോടെ വര്‍ക്ക് ഷോപ്പുകളുടെ നവീകരണവും ആധുനികവത്കരണവും ഐ.ടി അധിഷ്ഠിത ക്ലാസ് മുറികള്‍, അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കുകള്‍, ഇന്‍േറണല്‍ റോഡുകളും നടവഴികളും, പൂന്തോട്ടം തുടങ്ങിയവയും ഉണ്ടാകും. കണ്ണൂര്‍ ഐ.ടി.ഐ കൂടുതല്‍ മികച്ച പരിശീലന സൗകര്യത്തിലേക്ക് മാറുന്നത് കണ്ണൂരി‍ൻെറ നേട്ടമാകും. വ്യാവസായിക പരിശീലന വകുപ്പിലെ മലബാറിലെ ഏഴ് ജില്ലകളുടെ ചുമതലയുള്ള റീജനല്‍ ഡയറക്ടറേറ്റ് 1997ലാണ് കണ്ണൂരില്‍ ആരംഭിച്ചത്. ഇതി‍ൻെറ പുതിയ കെട്ടിടത്തി‍ൻെറയും ഐ.ടി.ഐ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി‍ൻെറയും ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.