പരാതി പരിഹാര അദാലത്ത്

തലശ്ശേരി: തലശ്ശേരി താലൂക്ക് തല ഓണ്‍ലൈനായി ഒക്ടോബർ അഞ്ചിന് സംഘടിപ്പിക്കും. തലശ്ശേരി താലൂക്ക് പരിധിയിലുള്ളവർ സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചുവരെ thalasserytalukppa@gmail.com എന്ന ഇ-മെയില്‍ വിലാസത്തിൽ സ്വന്തം മൊബൈൽ ഫോണിൽ നിന്നോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകള്‍ ഓൺലൈനായി സമര്‍പ്പിക്കണം. റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം എന്നിവ ഒഴികെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷക‍ൻെറ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും വില്ലേജി‍ൻെറ പേരും അപേക്ഷയില്‍ രേഖപ്പെടുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.