ഒ. സുബൈർ സ്മാരക അവാർഡ് െകെമാറി

തലശ്ശേരി: ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകന് മുസ്​ലിം സർവിസ് സൊസൈറ്റി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് സി.വി. രാജൻ മാസ്​റ്റർ പെരിങ്ങാടിക്ക് സമ്മാനിച്ചു. എം.എസ്.എസ് ജില്ല കമ്മിറ്റി സാരഥിയായിരുന്ന ഒ. സുബൈറിൻെറ സ്മരണക്കായാണ് അവാർഡ് ഏർപ്പെടുത്തിയത്. 10,000 രൂപയും ശിൽപവുമടങ്ങുന്ന അവാർഡ് എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് കൈമാറി. അവാർഡ് കമ്മിറ്റി ചെയർമാൻ പി. അബ്​ദുറസാഖ് അധ്യക്ഷതവഹിച്ചു. കൺവീനർ പ്രഫ.എ.പി. സുബൈർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.കെ. അബ്​ദുൽ കരീം, മമ്പറം ദിവാകരൻ, അഡ്വ. പി.വി. സൈനുദ്ദീൻ, കെ. ഹരീന്ദ്രൻ, റഫീഖ് അണിയാരം, കെ. ഷിജു, സതീഷ് കുമാർ, ഷാജി കൊള്ളുമ്മൽ, ടി.എച്ച്. അസ്​ലം, ഒ. സൈറാബാനു, ടി.എം. പ്രമോദ്, ഡോ. അബൂബക്കർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബി.ടി. കുഞ്ഞു സ്വാഗതവും ജോ.സെക്രട്ടറി പി.എം. അബ്​ദുൽ ബഷീർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.