അധ്യാപനത്തിലെ ശാസ്ത്ര പ്രതിഭ അധ്യാപക അവാർഡ് തിളക്കത്തിൽ

ചൊക്ലി:: സംസ്ഥാന അധ്യാപക അവാർഡ് (2019 - 2020 ) രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ ശ്രീ.പ്രദീപ് കിനാത്തി മാസ്റ്റർക്ക്. സംസ്ഥാന തലത്തിലും, ദക്ഷിണേന്ത്യൻ തലത്തിലും 2006-2007, 2007 - 2008 , 2008 - 2009, 2009 -2010 കാലയളവിൽ ടീച്ചിങ്ങ് എയ്ഡ് വിഭാഗത്തിൽ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.മികച്ച ശാസ്ത്രാധ്യാപകൻ എന്നതിനൊപ്പം, യുവജനോത്സവങ്ങളിൽ ശാസ്ത്ര നാടകത്തിൽ സംവിധാനത്തിനും ,രചനയ്ക്കും ജില്ലാ തലത്തിൽ ശ്രദ്ധേയമായ നേട്ടത്തിനുടമയായ കലാകാരൻ കൂടിയാണ് ശ്രീ.പ്രദീപ് കിനാത്തി. വിദ്യാലയങ്ങളും , വിവിധ ക്ലബ്ബുകളും വായനശാലകളുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലാസുകൾ കൈകാര്യം ചെയ്യാറുണ്ട്. കുട്ടികൾക്ക് ഒട്ടേറെ ഗവേഷണ പ്രോജക്ടുകൾ കണ്ടെത്തി നൽകുകയും അതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ നിരന്തരം നൽകി വരികയും ചെയ്യുന്ന ഗവേഷണ കുതുകിയായ മാതൃകാ അധ്യാപകൻ. ശാസ്ത്രബോധമുള്ള വിദ്യാർഥികളെ കണ്ടെത്തി അവർക്ക് സംസ്ഥാന-ദേശീയ തലങ്ങളിൽ എത്തിച്ചേരാനുള്ള അവസരമൊരുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. 10 വർഷത്തിലധികമായി ജില്ലാ റിസോർസ് ഗ്രൂപ്പ് അംഗമായി പ്രവർത്തിച്ചു വരുന്നു. അക്കാദമികതലത്തിൽ ടെക്‌സ്‌റ്റ്‌ ബുക്ക് നിർമ്മാണത്തിലും വർക്ക് ഷോപ്പിലും മുഖ്യ പങ്ക് വഹിച്ചു വരുന്നു. അഞ്ചരക്കണ്ടി കാവിൻമൂലയിലെ 'നവദീപം 'വീട്ടിൽ താമസം. അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക റീനയാണ് ഭാര്യ. മക്കൾ നവനീത , അവനിത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.