പെട്രോൾ പമ്പ് ജീവനക്കാര‍െൻറ അവസരോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം

പെട്രോൾ പമ്പ് ജീവനക്കാര‍ൻെറ അവസരോചിത ഇടപെടൽ; ഒഴിവായത് വൻ ദുരന്തം പയ്യന്നൂർ: പെട്രോൾ പമ്പ് ജീവനക്കാര​ൻെറ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻദുരന്തം. പെരുമ്പയിലെ തിരക്കേറിയ മെയിൻ റോഡ് ജങ്​ഷനിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പമ്പിൽ ഡീസലടിക്കാനെത്തിയ ഗുഡ്സ് ഓട്ടോയുടെ അടിഭാഗത്തുനിന്നും തീയും പുകയുമുയരുന്നത് പമ്പ് ജീവനക്കാരൻ കോറോത്തെ പ്രിയേഷ് കാണുകയും ഡ്രൈവറുടെ സഹായത്തോടെ ഉടൻ ദൂരെ തള്ളിമാറ്റുകയുമായിരുന്നു. തുടർന്ന്​ പെട്രോൾ പമ്പിലുണ്ടായിരുന്ന അഗ്​നിശമന യന്ത്രം ഉപയോഗിച്ച് തീ അണച്ചു. എൻജിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്​ കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.