സ്‌കൂളിലെ കവർച്ച: പ്രതികള്‍ റിമാൻഡില്‍

പിടിയിലായത് മറ്റൊരു മോഷണവസ്തു വില്‍ക്കാനുള്ള ശ്രമത്തിനിടെ ഇരിട്ടി: ഇരിട്ടി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും കവര്‍ന്ന കേസില്‍ കഴിഞ്ഞ ദിവസം ഇരിട്ടി പൊലീസ് അറസ്​റ്റുചെയ്ത പ്രതികള്‍ റിമാൻഡില്‍. കോഴിക്കാട് മാറാട് വായനശാലക്കുസമീപം പാലയ്ക്കല്‍ ഹൗസില്‍ ടി. ദീപു(29), പേരാവൂര്‍ മേല്‍മുരിങ്ങോടി സ്വദേശി ഏറത്ത് ഹൗസില്‍ എ. സന്തോഷ് (44) എന്നിവരെയാണ് ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കല്ലുമുട്ടിയില്‍ പിടികൂടിയത്. ആഗസ്​റ്റ്​ 10നും 26നുമിടയിലായിരുന്നു സ്‌കൂളില്‍ മോഷണം നടന്നത്. സ്‌കൂളിലെ ഒരു അധ്യാപികക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രധാനാധ്യാപികയും ഓഫിസ് ജീവനക്കാരും ഉള്‍പ്പെടെ നിരീക്ഷണത്തിലായതിനാല്‍ 14 ദിവസം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ 25നായിരുന്നു സ്‌കൂളില്‍ കവർച്ച നടന്നത് ശ്രദ്ധയിൽപെട്ടത്. സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബി​ൻെറ വാതിലി​ൻെറ പൂട്ടുതകര്‍ത്ത് അകത്തുകടന്ന മോഷ്​ടാക്കള്‍ രണ്ട് ബാറ്ററിയും യു.പി.എസും രണ്ട് ലാപ്‌ടോപ്പും കവരുകയായിരുന്നു. 20 ടാപ്പുകളും കവർന്നു. ഇരിട്ടി താലൂക്ക് ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ നിന്നും മോഷ്​ടിച്ച ബാറ്ററി കല്ലുമുട്ടിയിലെ ആക്രിക്കടയില്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായപ്പോൾ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇരിട്ടി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ മോഷണക്കേസിനും തുമ്പുണ്ടായത്. പൊലീസ് പിടിയിലായ ദീപു നിരവധി കേസുകളില്‍ പ്രതിയാണ്​. ആറളം ഫാം 10ാം ബ്ലോക്കില്‍ ഭാര്യവീട്ടില്‍ താമസിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നത്​. ഒരു കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ആറുമാസം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയതെന്നും പൊലീസ് അറിയിച്ചു. എസ്.ഐ ബേബി ജോര്‍ജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷൗക്കത്ത്, നവാസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.