ശ്രീകണ്ഠപുരം നഗരം ഇന്നുമുതൽ അടച്ചിടും

ശ്രീകണ്ഠപുരം: നഗരസഭയിലെ ടൗൺ ഉൾപ്പെടുന്ന 26ാം വാർഡിൽ ഉറവിടം അറിയാത്ത സമ്പർക്കം മൂലം കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ശ്രീകണ്ഠപുരം നഗരം ഞായറാഴ്ച മുതൽ പൂർണമായും അടച്ചിടാൻ കലക്ടർ നിർദേശം നൽകി. കഴിഞ്ഞ ദിവസം നഗരസഭ പരിധിയിൽ മൂന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹോം ഡെലിവറി സംവിധാനം കർശന കോവിഡ് പ്രോട്ടോകോൾ പാലിച്ച്​ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചെയർമാൻ പി.പി. രാഘവൻ അറിയിച്ചു. ഹോട്ടലുകളും ഹോം ഡെലിവറി സംവിധാനം ഉപയോഗിക്കണം. മെഡിക്കൽ ഷോപ്, മാവേലി സ്​റ്റോർ, റേഷൻകട എന്നിവ തുറന്നുപ്രവർത്തിക്കും. ഇതു സംബന്ധിച്ച യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി. രാഘവൻ, സെക്രട്ടറി പി.എൻ. അനീഷ്, മെഡിക്കൽ ഓഫിസർ അഞ്ജു ടി. തോമസ്, സി.ഐ ഇ.പി.സുരേശൻ എന്നിവർ പങ്കെടുത്തു. ശ്രീകണ്ഠപുരത്തെ ഓൺലൈൻ കേന്ദ്രത്തിൽ അടുത്തയാഴ്ച നടക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.