പാനൂരിന്​ ആശ്വാസം; കോവിഡ്​ പരിശോധനയിൽ എല്ലാവർക്കും നെഗറ്റിവ്

പാനൂർ: മേഖലയിലെ പൊതുപ്രവർത്തകനായ 23കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 150ഒാളം പേർക്ക്​ നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവർക്കും നെഗറ്റിവായി. ഇതോടെ തെക്കേ പാനൂർ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ആശങ്കക്ക്​ അറുതിയായി. കോവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്ന യുവാവിന്,​ സഹോദരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി കോവിഡ്​ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഗർഭിണിയുടേത്​ നെഗറ്റിവാകുകയും യുവാവി​ൻെറ മാത്രം പോസിറ്റിവാകുകയും ചെയ്തു. ഇതോടെ പാനൂരിലെ നിരവധി പേർ ക്വാറൻറീനിൽ പോകേണ്ടിവന്നു. ബുധനാഴ്ച പാനൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററി​ൻെറ സഹായത്തോടെയാണ്​ ഇവരിൽ നൂറ്റമ്പതോളം പേരെ ആൻറിജൻ പരിശോധനക്ക് വിധേയമാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.