സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം

പേരാവൂർ: പ്രവാസികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങായി ആരംഭിച്ച സഹകരണ സംഘം കേരള കോഓപറേറ്റിവ് ഡെപ്പോസിറ്റ് ഗ്യാരൻറി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ഏരിയ ഫാമിലി വെൽഫെയർ സഹകരണ സംഘം പ്രസിഡൻറ്​ പി.വി. വേലായുധൻ അധ്യക്ഷത വഹിച്ചു. സംഘത്തിലേക്കുള്ള ആദ്യ നിക്ഷേപം സി.എച്ച്. ഉസ്മാനിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ്​ ടി. പ്രസന്ന ഏറ്റുവാങ്ങി. സിബിച്ചൻ അടുക്കോലിന് ആദ്യ ഷെയർ സർട്ടിഫിക്കറ്റ് ഇരിട്ടി അസി. രജിസ്​ട്രാർ പ്രദോഷ് കുമാർ കൈമാറി. ലോൺ വിതരണ ഉദ്ഘാടനം ഇരിട്ടി ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ്​ വി.ജി. പത്മനാഭൻ അസൂപ്പി പിലാച്ചേരിക്ക് കൈമാറി നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.