ഒാട്ടോറിക്ഷകള്‍ നമ്പര്‍ ക്രമീകരിച്ച്​ സർവിസ് നടത്തും

പാടിയോട്ടുചാല്‍: ടൗണിലെ ഓട്ടോറിക്ഷകള്‍ ഒറ്റ, ഇരട്ട അക്ക നമ്പറുകള്‍ അനുസരിച്ച് സർവിസ് നടത്താന്‍ തീരുമാനിച്ചു. ഒന്നിടവിട്ട പ്രവൃത്തി ദിവസങ്ങളില്‍ ഇപ്രകാരവും ഞായറാഴ്ചകളില്‍ നമ്പര്‍ അനുസരിച്ചല്ലാതെയും സര്‍വിസ് നടത്താന്‍ സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്‍ യോഗമാണ് തീരുമാനിച്ചത്​. ഭാരവാഹികളായ കെ. രാജന്‍ (സി.ഐ.ടി.യു), കെ.പി. രാഘവന്‍ (ഐ.എന്‍.ടി.യു.സി), ഒ.സി. സതീശന്‍ (ബി.എം.എസ്) എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.