പ്രളയ ധനസഹായം ലഭിച്ചില്ലെന്ന് പരാതി

ഇരിക്കൂർ: 2019 ആഗസ്​​റ്റിലുണ്ടായ കാലവർഷത്തിലും പ്രളയത്തിലും വീടുകളിൽ വെള്ളം കയറിയവർക്കുള്ള സാമ്പത്തിക സഹായം ഒരു വർഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന് വ്യാപക പരാതി. ഇരിക്കൂർ പഞ്ചായത്തിലെ പട്ടുവം, കോളോട്, നിടുവള്ളൂർ പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10000 രൂപയും അതോടൊപ്പമുള്ള മാറ്റാനുകൂല്യങ്ങളുമാണ് നാളിതുവരെ കിട്ടാത്തത്. വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾ ഏറെ ദൂരെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ പോവാതെ ബന്ധു വീടുകളിലായിരുന്നു താമസിച്ചിരുന്നത്.സർക്കാറി​ൻെറയും ജില്ല ഭരണാധികാരികളുടെയും നിർദേശ പ്രകാരം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. സാമ്പത്തിക സഹായം ഉടൻ കിട്ടുമെന്ന സർക്കാറി​ൻെറയും അധികൃതരുടെയും നിർദേശ പ്രകാരം ഇവർ ബാങ്കുകളിലും വില്ലേജ് ഓഫിസുകളിലും കയറിയിറങ്ങുകയാണ്. തിരുവനന്തപുരത്തെ ഓഫിസുകളിൽ ബന്ധപ്പെട്ടപ്പോൾ അപേക്ഷ കിട്ടിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി. ഒരു വർഷം കഴിഞ്ഞിട്ടും സഹായം കിട്ടാത്തതിൽ കുടുംബങ്ങൾ ഏറെ ദുരിതത്തിലാണ്. വെള്ളം കയറി ഇവരുടെ വീടുകളിലെ ഫർണിച്ചറുകളും പാത്രങ്ങളുമടക്കം നഷ്​ടപ്പെ​ടുകയും വീടുകൾ നശിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.