ജലജീവൻ മിഷൻ പദ്ധതി വികസന ഫണ്ടിന്​ അനുമതി

പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതം ആവശ്യമെങ്കിൽ എം.എൽ.എ ഫണ്ടിൽനിന്ന്​ ലഭ്യമാക്കുന്നതിനാണ്​ അനുമതി ഇരിക്കൂർ: ജലജീവൻ മിഷൻ പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി സംബന്ധിച്ച ആശങ്കക്ക്​ വിരാമമായി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങാൻ നേരത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെ പ്ലാൻ ഫണ്ട് വിനിയോഗത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടായിരുന്നു. പദ്ധതി അംഗീകാരം നേടിയ പഞ്ചായത്തുകൾക്ക്​ റിവൈസ് ചെയ്യാനുള്ള മതിയായ സമയം കിട്ടാൻ സാധ്യത കുറഞ്ഞതും കോവിഡ്​ വ്യാപന ഭീഷണിയെ തുടർന്ന് പല പഞ്ചായത്ത് ഓഫിസുകളും അടച്ചിടുകയും ക​ണ്ടെയ്​ൻമൻെറ്​ സോണുകളായി മാറിയതും ഫണ്ട് വകയിരുത്തുന്നത്​​ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ വിഷയം ചർച്ചയായതിനെ തുടർന്നാണ് പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതം ആവശ്യമെങ്കിൽ എം.എൽ.എ ഫണ്ടിൽനിന്ന്​ ലഭ്യമാക്കുന്നതിന് സർക്കാർ അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറപ്പെടുവിച്ചു. നടപ്പ് സാമ്പത്തികവർഷം 880 കോടി രൂപയാണ് ചെലവഴിക്കുന്നതിന് അനുമതി ലഭിച്ചത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതങ്ങൾക്ക് പുറമെ 15 ശതമാനം ഫണ്ട് പഞ്ചായത്ത് വിഹിതമായും 10 ശതമാനം ഫണ്ട് ഗുണഭോക്തൃ വിഹിതമായും കണ്ടെത്തണമെന്നാണ് ജലജീവൻ മിഷൻ മാർഗരേഖയിൽ നിർദേശിക്കുന്നത്. എന്നാൽ, ഈ വിഹിതം പല പഞ്ചായത്തുകൾക്കും സമാഹരിക്കാൻ കഴിയാതെ വരുന്ന സാഹചര്യം നിലവിലുണ്ട്. ഈ കാലയളവിൽ മാത്രം 791 പഞ്ചായത്തുകളിലായി 21 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലാണ് കുടിവെള്ളം പൈപ്പിലൂടെ ലഭ്യമാക്കേണ്ടത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഈ സാഹചര്യം വെല്ലുവിളിയായി മാറി. ഇതു കണക്കിലെടുത്ത് എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ തുക ലഭ്യമാക്കുന്നതിന് അനുമതി നൽകണമെന്ന് ഭരണവകുപ്പ് ശിപാർശ നൽകിയിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിലാണ് ധനവകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ കേന്ദ്രസർക്കാറി​ൻെറ സഹായത്തോടെയാണ് നടപ്പാക്കുന്നത്. സാമ്പത്തിക തടസ്സം നീങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തു തലത്തിൽ പദ്ധതിനിർവഹണം വേഗത്തിലാകും. ഇതിനകം സാങ്കേതിക അനുമതി ലഭിച്ച പദ്ധതികൾ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പദ്ധതികളുടെ നിർവഹണ മേൽനോട്ടത്തിന് പഞ്ചായത്ത് പ്രസിഡൻറുമാർ അധ്യക്ഷന്മാരായി പഞ്ചായത്തുതല മേൽനോട്ട സമിതി രൂപവത്​കരിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.