അവധി ദിവസങ്ങളിൽ നിർമാണപ്രവൃത്തി അനുവദിക്കില്ല

പാനൂർ: അസമയത്തും അവധിദിവസങ്ങൾ കേന്ദ്രീകരിച്ചും അനധികൃത നിർമാണപ്രവൃത്തി നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് കുന്നോത്ത്പറമ്പ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരം പ്രവൃത്തിയുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരക്കാരുടെ പേരിൽ നിയമനടപടി സ്വീകരിക്കും. അനധികൃത പ്രവൃത്തിചെയ്യുന്ന ഉടമകളുടെയും തൊഴിലാളികളുടെയും പേരിലും നടപടികൾ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.