ന്യുമോണിയ രോഗിക്ക്​ ആറ്​ ആശ​ുപത്രികൾ ചികിത്സ നിഷേധിച്ചതായി പരാതി

കിടത്തി ചികിത്സിക്കാനുള്ള സൗകര്യമി​െല്ലന്ന് പറഞ്ഞായിരുന്നത്രെ തിരിച്ചയച്ചത് ഉരുവച്ചാൽ: ന്യുമോണിയ ബാധിച്ച്​ ഗുരുതരാവസ്​ഥയിലായ രോഗിയെ ആറ്​ ആശ​ുപത്രികൾ ചികിത്സ നൽകാതെ തിരിച്ചയച്ചതായി പരാതി. തുടർന്ന്​ 70 കിലോമീറ്ററോളം എട്ട്​ മണിക്കൂർ അർധരാത്രിയിൽ ആബുലൻസിൽ രോഗിയെയുംകൊണ്ട് ചുറ്റേണ്ടി വന്നു. ഉരുവച്ചാൽ കയനിയിലെ 40കാരനായ യുവാണ് അത്യാസന്നനിലയിൽ ചികിത്സ ലഭിക്കാതെ ആശുപത്രികൾ കയറി ഇറങ്ങി ദുരിതം അനുഭവിച്ചത്. ബുധനാഴ്ച രാത്രി ഏ​േഴാടെ ന്യുമോണിയ ബാധിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആംബുലൻസിൽ കണ്ണൂരിലെ അഞ്ച്​ ആശുപത്രിയിലാണ്​ കയറിയിറങ്ങിയത്. ജില്ല ആശുപത്രിയിൽ നടത്തിയ കോവിഡ്​ പരിശോധനയി​ലെ നെഗറ്റിവ്​ റിസൽറ്റുമായാണ്​​ അഞ്ചോളം ആശുപുതിയിൽ കയറിയിറങ്ങേണ്ടി വന്നത്​. കിടത്തി ചികിത്സക്കാനുള്ള സൗകര്യമി​െല്ലന്ന് പറഞ്ഞായിരുന്നു എല്ലാ ആശുപത്രികളിൽ നിന്നും തിരിച്ചയത്. ആംബുലൻസിൽ രോഗിയുമായി വലഞ്ഞ കുടുംബം അർധരാത്രി ര​േണ്ടാടെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തി. അവിടെയും ചികിത്സ സൗകര്യമില്ലന്ന് പറഞ്ഞ്​ തിരിച്ചയക്കുകയായിരുന്നു. തുടർന്ന്​ അർധരാത്രി മൂ​േന്നാടെ രോഗിയുടെ ബന്ധുക്കൾ നേരത്തേ ചികിത്സിച്ച ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്​ടറെ ഫോണിൽ ബന്ധപ്പെട്ടു. രോഗിയെയുംകൊണ്ട് ഇരിട്ടിയിലെ ആശുപത്രിയിലെത്താൻ ഡോക്​ടർ നിർദേശം നൽകുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി​. തുടർന്ന്​ രാഷ്​ട്രീയ പാർട്ടി പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വ്യാഴാഴ്​ച വൈകീട്ടോടെ രോഗിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.