ശീട്ടുകളി സംഘം പിടിയിൽ

പാനൂർ: പന്ന്യന്നൂർ ചൊക്ലി റോഡിൽ വീട്ടിൽനിന്ന്​ ശീട്ടുകളി സംഘത്തെ അറസ്​റ്റ്​ ചെയ്​തു. ശനിയാഴ്‌ച രാത്രി 10ഒാടെയാണ്​ ഇവരെ പിടികൂടിയത്​. ചമ്പാട് അരയാക്കൂൽ സ്വദേശി പി.പി. റഷീദ്, പൊന്ന്യം സ്വദേശികളായ ടി.കെ. അബ്‌ദുല്ല, സാദിഖ്, കൂത്തുപറമ്പ് സ്വദേശി നൗഷാദ്, പാച്ച പൊയ്ക സ്വദേശി ആസിഫ്, ചൊക്ലി സ്വദേശി ഷക്കീൽ, പാലയാട് സ്വദേശി പ്രനീഷ് എന്നിവരെ സംഭവസ്ഥലത്തു​െവച്ച്​ അറസ്​റ്റ​്​ ചെയ്തു. ഓടിരക്ഷപ്പെട്ട വീട്ടുടമ ശബരിനാഥിനെയും പിന്നീട്​ പിടികൂടി. ഇവരിൽനിന്ന് 3,16,220 രൂപ കണ്ടെടുത്തു. കാറുകളുൾ​െപ്പടെ നിരവധി വാഹനങ്ങളും പൊലീസ് കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.