മട്ടന്നൂര്‍ ഇനി മാലിന്യമുക്ത, തരിശുരഹിത നഗരസഭ

മട്ടന്നൂര്‍: ഹരിത കേരള മിഷ​ൻെറ സഹകരണത്തോടെ മട്ടന്നൂര്‍ നഗരസഭയെ ശുചിത്വനഗര, തരിശുരഹിത നഗരസഭയായി പ്രഖ്യാപിച്ചു. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പ്രഖ്യാപനം നിർവഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളെയും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ ശുചിത്വപദവിയില്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത 50 നഗരസഭകളില്‍ മട്ടന്നൂരും ഇടംപിടിച്ചു. 4.8 ഏക്കറില്‍ സുസജ്ജമായ മാലിന്യസംസ്‌കരണകേന്ദ്രമുള്ള നഗരസഭകളിൽ ഒന്നാണ്​ മട്ടന്നൂർ. 60 ശതമാനത്തോളം വീടുകളില്‍ റിങ് കമ്പോസ്​റ്റ്​ യൂനിറ്റ്, അവശേഷിക്കുന്ന വീടുകളില്‍ പരമ്പരാഗത രീതിയില്‍ ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കാനുള്ള സൗകര്യം എന്നിവയുണ്ട്​. അജൈവ മാലിന്യം 35 പേരടങ്ങുന്ന ടീം വീടുകളില്‍നിന്ന് മാസംതോറും ശേഖരിക്കൽ, പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരില്‍നിന്ന് പിഴ ഈടാക്കൽ, വിദ്യാലയങ്ങളിലെ ശുചിത്വ കാമ്പയിന്‍ എന്നീ പദ്ധതികൾ നഗരസഭക്ക്​ നേട്ടമായി. കൂടാതെ, കേന്ദ്ര സര്‍ക്കാറി​ൻെറ സ്വച്ഛ്​​ ഭാരത് മിഷ​ൻെറ സ്​റ്റാര്‍ റേറ്റിങ്​ ലഭ്യമാവുകയും ഇന്‍സൻറിവ് ലഭിക്കാന്‍ അര്‍ഹത നേടുകയും ചെയ്തു. ചടങ്ങിൽ മട്ടന്നൂര്‍ നഗരസഭ ചെയർപേഴ്​സൻ അനിത വേണു പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.