വാഹനമിടിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു

ചെറുവത്തൂർ: വാഹനമിടിച്ചു പരിക്കേറ്റു ചികിത്സയിലിരുന്ന പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു. ചെറുവത്തൂർ കുഴിഞ്ഞൊടി പെട്രോൾ പമ്പിലെ ജീവനക്കാരൻ പിലിക്കോട് മട്ടലായിയിലെ പനയൻ പിയൂസാണ്​ (61) മരിച്ചത്. ഈ മാസം ഏഴിന് രാത്രി 7.30ഓടെ പെട്രോൾ പമ്പിൽനിന്ന്​ ജോലി കഴിഞ്ഞു മടങ്ങവെ ചെറുവത്തൂർ റെയിൽവേ മേൽപാലത്തിന് പടിഞ്ഞാറ് ഭാഗത്തുവെച്ച്​ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പിയൂസിനെ ആദ്യം ചെറുവത്തൂരിലും പയ്യന്നൂരിലും പിന്നീട് കണ്ണൂരിലെയും ആശുപത്രികളിൽ ചികിത്സിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട്​ പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു മരണം. കോവിഡ് പരിശോധനക്കുശേഷം തൃക്കരിപ്പൂർ നടക്കാവ് സൻെറ് പോൾസ് സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: എൻ. ഹെൽന. മക്കൾ: മാർട്ടിൻ ജോയ് (ഡ്രൈവർ), ലൂയിസ ജോസ്‌ (അധ്യാപിക, കയ്യൂർ ഐ.ടി.ഐ). മരുമകൻ: റെജി (പയ്യന്നൂർ, പുഞ്ചക്കാട്). സഹോദരങ്ങൾ: ഡൊമിനിക്, പരേതനായ സെബാസ്​റ്റ്യൻ (ഇരുവരും മാട്ടൂൽ). piyoos obit chr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.