പിഴ ചുമത്തിയതിൽ പരാതി

ഉരുവച്ചാൽ: നഗരസഭ സുരക്ഷ സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി പൊലീസ്​ ഹോട്ടലുകളിൽ പരിശോധന നടത്തി പിഴ ചുമത്തിയതായി പരാതി. ഉരുവച്ചാലിലെ രണ്ട് ഹോട്ടലുകളിൽ അഞ്ചു മണിക്കു ശേഷം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കിയെന്ന്​ പറഞ്ഞായിരുന്നു മട്ടന്നൂർ എസ്.ഐ വിജേഷ് ഹോട്ടലുടമകൾക്ക്​ പിഴയിട്ടത്. നഗരസഭ പരിധിയിൽ വൈകീട്ട് ആറുവരെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ഏഴുവരെ പാർസൽ നൽകാനുമാണ് പൊലീസ്, ആരോഗ്യവകുപ്പ്, നഗരസഭ അധികൃതർ എന്നിവരടങ്ങുന്ന സുരക്ഷ സമിതി തീരുമാനിച്ചിരുന്നതെന്ന്​ വ്യാപാരികൾ പറഞ്ഞു. രണ്ട് ഹോട്ടലുകളിൽനിന്നായി മൂന്നുപേർക്ക് പിഴചുമത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.