പയ്യന്നൂരിൽ ഞായറാഴ്ച സമ്പൂർണ അടച്ചിടൽ

പയ്യന്നൂർ: പയ്യന്നൂരിൽ ഞായറാഴ്ച സമ്പൂർണ അടച്ചിടലിന് നിർദേശം. കോവിഡ് വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ് തീരുമാനം. എന്നാൽ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക്​ തുറന്ന് പ്രവർത്തിക്കാം. നഗരസഭയുടെ സമീപ പഞ്ചായത്തിൽ താമസിച്ചുവരുന്നതിനിടെ രോഗബാധിതരായ ഒരു കുടുംബത്തിലെ അംഗങ്ങളായ നാലുപേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. വാർഡ് 28ൽ രോഗബാധിതയായ വീട്ടമ്മയും വെള്ളിയാഴ്ച രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തി. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി ഇതര സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തിയ ആറുപേരെ വെള്ളിയാഴ്ച സ്രവ പരിശോധനക്ക്​ വിധേയമാക്കിയിട്ടുണ്ട്. നേരത്തേ നടത്തിയ ഏതാനും പരിശോധനകളുടെ ഫലവും അറിയാനുണ്ട്. 80,000 ജനസംഖ്യയുള്ള നഗര പ്രദേശമാണ് പയ്യന്നൂർ. സമീപ പ്രദേശങ്ങളിലെ രണ്ട് ലക്ഷത്തോളം ആളുകൾ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന നഗരവുമാണ്. ജില്ല അതിർത്തിയിലെ പട്ടണമായതിനാൽ പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് നഗരസഭാധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.