ഭരണാനുമതി ലഭിച്ചു

കണ്ണൂർ: പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ എ.യു.പി സ്‌കൂള്‍ പാചകപ്പുര നിർമാണ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി. സി. കൃഷ്ണന്‍ എം.എല്‍.എയുടെ ഫണ്ടിൽനിന്ന്​ അഞ്ചുലക്ഷം രൂപയാണ്​ അനുവദിച്ചത്​. വൈദ്യുതി മുടങ്ങും കണ്ണൂർ: കുഞ്ഞിമംഗലം വൈദ്യുതി സെക്​ഷനിലെ റീച്ച്, മല്ലര്‍ അറത്തിപ്പറമ്പ, ഏഴിലോട് സോമില്‍, ബീവി വുഡ്, പട്ടേരിച്ചാല്‍ റോഡ്, ആയിഷ വുഡ്, പുറച്ചേരി ഹരിജന്‍ കോളനി, പുറച്ചേരി വായനശാല, പുറച്ചേരി കോട്ട ട്രാന്‍സ്‌ഫോർമര്‍ പരിധിയില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ രണ്ടുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.