പയ്യന്നൂരിൽ ആരോഗ്യപ്രവർത്തകരുടെ ഫലം നെഗറ്റിവ്

പയ്യന്നൂർ: പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നടത്തിയ പരിശോധനയിൽ ആർക്കും കോവിഡ് ഇല്ല. വ്യാഴാഴ്ച ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കുമായി നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 56 പേരെ പരിശോധിച്ചതിൽ 56 ഫലങ്ങളും നെഗറ്റിവാണ്. അവശേഷിക്കുന്ന ജീവനക്കാർക്കായി അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. വാർഡ് മൂന്നിലെ രോഗബാധിതനായ യുവാവ് രോഗം ഭേദമായി ആശുപത്രി വിട്ടു. വാർഡ്‌ രണ്ടിൽ രോഗബാധിതനായയാളും കഴിഞ്ഞദിവസം രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇനിയുള്ള ദിവസങ്ങളിലും ജാഗ്രതയോടെ രോഗപ്രതിരോധപ്രവർത്തനങ്ങൾ നടത്താൻ ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.