വാഹനം കെട്ടിവലിച്ച് പ്രതിഷേധം

കുമ്പള: അനുദിനം വർധിച്ചു വരുന്ന ഇന്ധനവില വർധനക്കെതിരെ കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ വാഹനം കെട്ടിവലിച്ച്​ പ്രതിഷേധിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി എ.കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ്​ ജില്ല ട്രഷറർ യുസുഫ് ഉളുവാർ, യൂത്ത് ലീഗ് സെക്രട്ടറി അസീസ് കളത്തൂർ, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, കെ.വി. യുസുഫ്, എം.എസ്.എഫ് ജില്ല സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ എം.പി. ഖാലിദ്, വൈസ് പ്രസിഡൻറ്​ കെ.പി. നിയാസ്, സെക്രട്ടറി സിദ്ദീഖ്​, കെ.എം. അബ്ബാസ്, എം.എസ്. എഫ് മണ്ഡലം സെക്രട്ടറി ജംഷീർ മൊഗ്രാൽ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ നൗഫൽ കുമ്പള, പി.എച്ച്. അസ്ഹരി, ശംസു വളവിൽ, ഹസൈനാർ കോയിപ്പാടി, മുജീബ് പേരാൽ, ഹംസ ആരിക്കാടി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി യൂനുസ് മൊഗ്രാൽ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.