കുഞ്ഞിക്കണ്ണൻ ഇന്ത്യൻ ഫോറസ്​റ്റ്​ ജനിറ്റിക്സ് ആൻഡ്​ ട്രീ ബ്രീഡിങ് ഡയറക്ടറായി ചുമതലയേറ്റു

ചെറുവത്തൂർ: കോയമ്പത്തൂരിലെ ഇന്ത്യൻ ഫോറസ്​റ്റ്​ ജനിറ്റിക്സ് ആൻഡ്​ ട്രീ ബ്രീഡിങ്ങി​ൻെറ (IFGTB) ഡയറക്ടറായി പിലിക്കോട് കരക്കേരുവിലെ ശാസ്ത്രജ്ഞനായ കുഞ്ഞിക്കണ്ണൻ ചുമതലയേറ്റു. കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉന്നത ഗവേഷണ സ്ഥാപനമാണിത്. ഇദ്ദേഹത്തി​ൻെറ സേവനത്തിനുള്ള അംഗീകാരമായി ഒരു പുൽച്ചെടിക്ക് ഇദ്ദേഹത്തി​ൻെറ പേരിട്ടിരുന്നു. പയ്യന്നൂർ കോളജിൽ ബോട്ടണി പഠിക്കുമ്പോൾ സുവോളജി ക്ലബി​ൻെറ പ്രവർത്തകനായിരുന്നു. എം.എസ്​സി ബോട്ടണി കഴിഞ്ഞ് വെള്ളൂരിൽ ട്യൂഷൻ സൻെററിൽ പഠിപ്പിച്ചിരുന്നു. സസ്യവർഗീകരണ ശാസ്ത്രത്തിൽ അഗാധജ്ഞാനമാണ്​ ഇദ്ദേഹത്തിനുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.