ബദിയടുക്കയിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ തുറന്നു

ബദിയടുക്ക: സംസ്ഥാന സർക്കാറിൻെറ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ബദിയടുക്കയിൽ ഹോട്ടൽ തുറന്നു. 20 രൂപക്കുള്ള ഊൺ ലഭിക്കുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലാണ് തുറന്നത്. പഞ്ചായത്ത് പ്രസിഡൻറ്​ കെ.എൻ. കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ സൈഫുന്നിസ മൊയ്തീൻകുഞ്ഞി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ അൻവർ ഓസോൺ, ശ്യാംപ്രസാദ് മാന്യ, ബാലകൃഷ്​ണ ഷെട്ടി, വിശ്വനാഥ പ്രഭു, പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ, ടി.സി. സുരേന്ദ്രൻ, സുധ ജയരാമൻ എന്നിവർ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.