കർഷകർക്ക് ആദരം

പയ്യന്നൂർ: കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കാർഷിക ക്ലബിന്റെയും സീഡ് ക്ലബിന്റെയും നേതൃത്വത്തിൽ സ്കൂളിലെ രക്ഷിതാക്കളായ കർഷകരെ ആദരിക്കുകയും കർഷകർ വിവിധ ക്ലാസുകളിൽ കുട്ടികൾക്ക് കാർഷിക അറിവുകൾ പങ്കുവെക്കുകയും ചെയ്തു. ഷഫീഖ് മാങ്കടവ്, യശോദ ദിവാകരൻ, നാരായണൻ നമ്പീശൻ, ശാന്ത, കെ.വി. ദാമോദരൻ, പ്രകാശൻ പലിയേരിക്കൊവ്വൽ, ടി.വി. ചന്ദ്രൻ, ദാമോദരൻ സ്വാമിമുക്ക്, സീമ പീയൂഷ്, പത്മിനി പുത്തൂർ, തമ്പായി പെരളം, വി. രജനി, വി. ഷൈനി, നാരായണൻ പെരളം, സുരേഷ് കാറമേൽ, കാർത്യായനി എന്നീ കർഷകരാണ് ആദരവ് ഏറ്റുവാങ്ങിയത്‌. ആദ്യകാല കാർഷിക സംസ്കൃതി വിളിച്ചോതി കാർഷിക പ്രദർശന മത്സരവും ക്ലബ് സംഘടിപ്പിച്ചു. കരിവെള്ളൂർ-പെരളം കൃഷി ഓഫിസർ എ.എൻ. അനുഷ, കൃഷി അസിസ്റ്റന്റുമാരായ കെ. സീമ, പി. ശ്രീലത എന്നിവർ വിധിനിർണയം നടത്തി. കാർഷിക ക്ലബ് കൺവീനർ പി.വി. വസന്തയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി. മിനി കർഷകരെ പൊന്നാട അണിയിച്ചു. കാർഷിക ക്ലബ് പ്രസിഡന്റ് ഫാത്തിമത്ത് സിയാന സ്വാഗതവും സെക്രട്ടറി അർഷിൻ നന്ദിയും പറഞ്ഞു. കുഞ്ഞിമംഗലം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പഞ്ചായത്ത്തല കർഷകദിനാഘോഷം നടന്നു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.ആർ. പ്രതിഭ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫിസർ കെ.പി. ദിനേശൻ നന്ദിയും പറഞ്ഞു. പി.വൈ.ആർ കൃഷി കരിവെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ച കർഷകർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.