ലീഗ് ദുർബലപ്പെടണമെന്ന് ചിലർ ആഗ്രഹിക്കുന്നു -വി.ഡി. സതീശൻ

കണ്ണൂർ: മുസ്​ലിം ലീഗ് ദുർബലപ്പെടണമെന്ന് ചില പാർട്ടികൾ ആഗ്രഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) സംസ്ഥാന കമ്മിറ്റി സംഘടിച്ച 'തങ്ങൾ എന്ന മഹാവിദ്യാലയം സെമിനാർ'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് ദുർബലമായാൽ വർഗീയ പാർട്ടികൾ ശക്തരാവും. അതിനെ ചെറുത്തുതോൽപിക്കലാണ് ലീഗ് ചെയ്യുന്നത്. നാലു വോട്ടിന് ഒരു വർഗീയവാദിയുടെ തിണ്ണനിരങ്ങാൻ യു.ഡി.എഫ് പോവില്ലെന്ന നിലപാടാണുള്ളതെന്നും സതീശൻ പറഞ്ഞു. ബാബരി പള്ളി തകർന്നപ്പോൾ കേരളത്തിൽ കലാപം തടുത്തുനിർത്തിയത് ശിഹാബ് തങ്ങളുടെ പക്വമായ നിലപാട് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. പാലക്കാട് കരുണ മെഡിക്കൽ കോളജ് സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി, വിദ്യാർഥി സംരംഭകൻ എറണാകുളം മുഹമ്മദ് അമീൻ, മലപ്പുറം മങ്കട ചേരിയം ജി.എച്ച്.എസിലെ വിദ്യാർഥി പ്രതിഭകളായ പി. ഹന, കെ. അർഷ, കെ. നുസ്‍ല, സി.പി. അൻഷ, കെ. നിഹ, കെ. ഫഹ്മിയ, എ. നിത, സി. നജ ഫാത്തിമ, കെ. നിഹ, കെ. ദിയ ഫാത്തിമ എന്നിവർക്ക് ശിഹാബ് തങ്ങൾ സ്മാരക അവാർഡ് നൽകി. ആരോഗ്യ സുരക്ഷ പദ്ധതി പ്രഖ്യാപനം കെ.എം. ഷാജി നടത്തി. സി.പി. ചെറിയ മുഹമ്മദ് അനുസ്മരണ ഭാഷണം നടത്തി. അബ്ദുറഹ്മാൻ കല്ലായി, കരീം ചേലേരി, ബഷീർ ചെറിയാണ്ടി, കെ.വി.ടി. മുസ്തഫ, കെ.എ. ലത്തീഫ്, എൻ.എ. ഇസ്മായിൽ, കെ.കെ. അബ്ദുറഹ്മാൻ, പി.കെ. അസീസ്, കെ.എം. അബ്ദുല്ല, എ.സി. അതാഉല്ല, കല്ലൂർ മുഹമ്മദലി, കെ.ടി. അമാനുല്ല, പി.ടി.എം. ഷറഫുന്നിസ, പി. സാജിദ, പി.വി. ഹുസൈൻ, പി.കെ.എം. ഷഹീദ്, സി.എം. അലി, റഹീം കുണ്ടൂർ, ബഷീർ മാണിക്കോത്ത്, പി. മുനീർ, സിദ്ധീഖ് കൂടത്തിൽ, കെ.ടി. സാജിദ്, എം.എം. ഹബീബ് സംസാരിച്ചു. പടം) സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.