കമ്യൂണിസ്റ്റുകാര്‍ ആചരിക്കേണ്ടത് പ്രായശ്ചിത്ത ദിനം -മാര്‍ട്ടിന്‍ ജോര്‍ജ്

പയ്യന്നൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പ്രസ്ഥാനങ്ങളുടെ പിന്മുറക്കാര്‍ ക്വിറ്റിന്ത്യദിനവും സ്വാതന്ത്ര്യദിനവുമൊക്കെ അതിന്റെ നേരവകാശികളെപോലെ ആഘോഷിക്കുന്നത് പരിഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. പയ്യന്നൂരില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ക്വിറ്റിന്ത്യ സമരവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ക്വിറ്റിന്ത്യ സമരത്തെ തകര്‍ക്കാന്‍ തങ്ങള്‍ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുന്ന 120 പേജുള്ള രഹസ്യരേഖ ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യദിനം ആചരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണ്. പ്രായശ്ചിത്ത ദിനമായിവേണം കമ്യൂണിസ്റ്റുകാര്‍ ഈ ദിവസം ആചരിക്കേണ്ടതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗങ്ങളായ എം. നാരായണൻകുട്ടി, എം.പി. ഉണ്ണികൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.കെ. രാജൻ, എ.പി. നാരായണൻ, റഷീദ് കവ്വായി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ, ഡി.സി.സി അംഗങ്ങളായ ഡി.കെ. ഗോപിനാഥ്, എം. പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. സി. അനിൽ കുമാർ സ്വാഗതവും കെ.വി. സ്നേഹജൻ നന്ദിയും പറഞ്ഞു. പി. വൈ. ആർ. മാർട്ടിൻ പയ്യന്നൂരിൽ ക്വിറ്റിന്ത്യ സമരവാർഷിക ദിനാചരണം മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.