നികുതിയടച്ചില്ല; അനധികൃത ആഡംബര ടാക്സി പിടിയിൽ

കണ്ണൂർ: നികുതി അടക്കാതെ അനധികൃത ടാക്സി സർവിസ് നടത്തിയ ആഡംബര കാർ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മൻെറ് വിഭാഗം പിടികൂടി. കുടിയാന്മലയിൽനിന്ന് മട്ടന്നൂരിലേക്ക് പോയ സംഘം സഞ്ചരിച്ച ഡൽഹി രജിസ്ട്രേഷനിലുള്ള വാഹനമാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ലക്ഷങ്ങൾ നികുതിയിനത്തിൽ കുടിശ്ശികയുണ്ട്. മലപ്പുറത്തുനിന്ന് എത്തിച്ച് ടാക്സി സർവിസ് നടത്തുകയായിരുന്നു. സർവിസ് പൂർത്തിയാക്കിയശേഷം വാഹനം കസ്റ്റഡിയിലെടുത്തു. ജില്ലയിൽ അനധികൃത ടാക്സി സർവിസ് നടത്തുന്ന സ്വകാര്യ വാഹങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മൻെറ് ആർ.ടി.ഒ അറിയിച്ചു. photo: luxury car knr മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മൻെറ് പിടികൂടിയ ആഡംബരക്കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.