ബാലികയുടെ കൊലപാതകം; ബന്ധുക്കളെ നുണപരിശോധനക്ക്​ വിധേയരാക്കും

മൂന്നാര്‍: ഗുണ്ടുമലയിൽ ബാലികയുടെ കൊലപാതകത്തിൽ ബന്ധുക്കളെ നുണപരിശോധനക്ക്​ വിധേയമാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്​. കഴിഞ്ഞ വർഷം സെപ്​റ്റംബര്‍ ഒമ്പതിനാണ്​ ഗുണ്ടുമല എസ്‌റ്റേറ്റ്​ ലയത്തില്‍ കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂന്നാര്‍ പൊലീസി​െൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മരണം കൊലപാതമെന്ന് കണ്ടെത്തി.

പോസ്​റ്റ്​​േമാർട്ടത്തില്‍ കൂട്ടി പീഡനത്തിനിരയായതായും കണ്ടെത്തിയിരുന്നു. മൂന്നാര്‍ ദേവികുളം ഉടുമ്പൻചോല സര്‍ക്കിള്‍ ഇന്‍സ്‌പെടക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

ഒരുമാസത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ എസ്‌റ്റേറ്റില്‍ ക്യാമ്പ് ചെയ്ത് തൊഴിലാളികളെ ചോദ്യംചെയ്​തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല.

അതിനിടെയാണ്​ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്​. കൊലപാതകത്തിൽ ബന്ധുവിനെയടക്കം സംശയിക്കുന്ന സാഹചര്യത്തിലാണ്​ നിയമനടപടി പൂര്‍ത്തിയാക്കി നുണപരിശോധനക്ക്​ വിധേയമാക്കാൻ നീക്കം.

Tags:    
News Summary - Munnar Gundumala Suicide Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.