ലോ കാർഡ് ഫാക്ടറി സ്ഥാപിച്ച കോവി സ്റ്റീം യന്ത്രം
മൂന്നാർ: കോവിഡ് പ്രതിരോധത്തിന് ആവിയന്ത്രം സ്ഥാപിച്ച് ലോ കാർഡ് ഫാക്ടറി. തൊഴിലാളികൾക്ക് ഫാക്ടറിയുടെ കവാടത്തിൽ കോവി സ്റ്റീം എന്ന യന്ത്രമാണ് സ്ഥാപിച്ചത്.
മാസ്കും സാനിെറ്റെസറുംകൊണ്ട് കൊറോണയെ ചെറുക്കുന്ന പതിവിൽനിന്ന് വ്യത്യസ്തമായി ആവികൊണ്ട് കൂടിയുള്ള പ്രതിരോധമാണ് ലക്ഷ്യം. ദേവികുളത്തിനടുത്തുള്ള ഹാരിസൺ മലയാളം പ്ലാേൻറഷെൻറ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്.
1879ൽ ബ്രിട്ടീഷുകാർ ആരംഭിച്ച ഫാക്ടറിയുടെ ഇപ്പോഴത്തെ മാനേജർ ജി. പ്രഭാകറിെൻറ ആശയമാണ് കോവി സ്റ്റീം. തൊഴിലാളികൾ ഫാക്ടറിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ആവി കൊള്ളണമെന്ന് നിർബന്ധമാണ്. വൈദ്യുതി ഉപയോഗിച്ചാണ് ഇതിൽ വെള്ളം തിളപ്പിക്കുന്നത്. ആശയം പ്രാവർത്തികമാക്കിയത് കമ്പനിയുടെതന്നെ സാങ്കേതിക വിഭാഗമാണ്. ഒരുയന്ത്രത്തിെൻറ നിർമാണത്തിന് 30,000 രൂപയാണ് ചെലവ്. ഇരുനൂറിലധികം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.