ഭ​ര്‍ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ സ​മ​രം ചെ​യ്യു​ന്ന ശാ​ന്തി

അംഗൻവാടിയിലെ ജോലി നിഷേധിച്ചു; മക്കളുമായി വീട്ടമ്മയുടെ സമരം

മൂന്നാര്‍: തനിക്ക് അര്‍ഹതപ്പെട്ട അംഗൻവാടിയിലെ ജോലി വാര്‍ഡ് മെംബറുടെ ബന്ധുവിന് നല്‍കിയെന്ന് ആരോപിച്ച് മൂന്നാര്‍ ടൗണിലെ റോഡരികില്‍ വീട്ടമ്മയുടെ സമരം. പള്ളിവാസല്‍ ഗ്രാമപഞ്ചായത്തിലെ താമസക്കാരി ശാന്തിയാണ് ഭർത്താവിനും അഞ്ച് മക്കൾക്കുമൊപ്പം ഗാന്ധി പ്രതിമക്ക് മുന്നിൽ സമരം നടത്തുന്നത്.

പള്ളിവാസല്‍ പഞ്ചായത്ത് 13ാം വാര്‍ഡിലെ 45ാം നമ്പർ അംഗൻവാടിയിലെ ജീവനക്കാരി അവധിയെടുത്തപ്പോള്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ 2016ല്‍ ശാന്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. ജീവനക്കാരി മടങ്ങിയെത്തിയതോടെ ശാന്തി ജോലിയില്‍നിന്ന് മാറിയെങ്കിലും പുതിയ ഒഴിവുവരുമ്പോള്‍ ജോലി നല്‍കാമെന്ന് അധികൃതർ ഉറപ്പുനല്‍കി.

പുതിയ ഒഴിവ് വന്നതോടെ ജോലിക്കായി ശാന്തി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടക്ക് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ ബന്ധുവിന് ഈ ജോലി നല്‍കുകയും ചെയ്തു. തുടര്‍ന്ന്, കഴിഞ്ഞ മാസം ഏഴിന് ശാന്തി കുടുംബസമേതം ആര്‍.ഡി.ഒ ഓഫിസിന് മുന്നില്‍ സമരം നടത്തിയിരുന്നു. ശേഷവും തുടര്‍നടപടി ഉണ്ടാകാത്തതിനാലാണ് മൂന്നാര്‍ ടൗണിലെ സമരം. 

Tags:    
News Summary - Denied work in Anganwadi; Housewife's protest with children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.