മാ​ങ്കു​ളം സു​കു​മാ​ര​ൻ​ക​ട​ക്ക്​ സ​മീ​പം സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

മാങ്കുളത്ത്​ ബസും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്


അ​ടി​മാ​ലി: മാ​ങ്കു​ളം സു​കു​മാ​ര​ൻ ക​ട​ക്ക്​ സ​മീ​പം സ്വ​കാ​ര്യ ബ​സും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ സ​ഞ്ചാ​രി​ച്ച കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് അ​പ​ക​ടം. മൂ​ന്നാ​ർ, മാ​ങ്കു​ളം സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ സ​ഞ്ചാ​രി​ച്ച ട​വേ​ര കാ​റും മാ​ങ്കു​ള​ത്തു​നി​ന്ന് അ​ടി​മാ​ലി​ക്ക്‌ വ​ന്ന സ്വ​കാ​ര്യ ബ​സു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ന്‍റെ​യും കാ​റി​ന്‍റെ​യും മു​ൻ ഭാ​ഗം ത​ക​ർ​ന്നു.

കാ​ർ ഡ്രൈ​വ​ർ ആ​ല​പ്പു​ഴ പാ​തി​ര​പ്പ​ള്ളി അ​നീ​ഷ് (40), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഭി​ഷേ​ക് (18), അ​രു​ൺ (17), അ​ഖി​ൽ (18) എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്ക്. ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ്​ യാ​ത്ര​ക്കാ​രി മാ​ങ്കു​ളം സ്വ​ദേ​ശി​നി മി​ന്നു​വി​ന്‍റെ (24) മൂ​ക്കി​നും പ​രി​ക്കേ​റ്റു. ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


Tags:    
News Summary - Four injured in bus-car collision in Mankulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.