97 പേര്‍ക്ക് കൂടി കോവിഡ്

തൊടുപുഴ: ജില്ലയില്‍ ശനിയാഴ്ച 97പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 211പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -നാല്​, അറക്കുളം -അഞ്ച്​, അയ്യപ്പൻകോവിൽ -അഞ്ച്​, ചിന്നക്കനാൽ -ഒന്ന്​, ഇടവെട്ടി -മൂന്ന്​, ഇരട്ടയാർ -രണ്ട്​, കഞ്ഞിക്കുഴി -ഒന്ന്​, കാമാക്ഷി -ഒമ്പത്​, കരിമണ്ണൂർ -ഒന്ന്​, കരുണാപുരം -മൂന്ന്​, കട്ടപ്പന -മൂന്ന്​, കോടിക്കുളം -ഒന്ന്​, കൊന്നത്തടി -രണ്ട്​, കുടയത്തൂർ -രണ്ട്​, കുമാരമംഗലം -നാല്​, കുമളി -ഒന്ന്​, മണക്കാട് -ഒന്ന്​, മൂന്നാർ -ഒന്ന്​, നെടുങ്കണ്ടം -ഒന്ന്​, പള്ളിവാസൽ -രണ്ട്​, പെരുവന്താനം -ഒന്ന്​, പുറപ്പുഴ -നാല്​, രാജാക്കാട് -രണ്ട്​, തൊടുപുഴ -11, ഉടുമ്പൻചോല -ആറ്​, ഉപ്പുതറ -രണ്ട്​, വണ്ടന്മേട് -മൂന്ന്​, വണ്ണപ്പുറം -ഒന്ന്​, വാത്തിക്കുടി -രണ്ട്​, വാഴത്തോപ്പ് -എട്ട്​, വെള്ളത്തൂവൽ -രണ്ട്​, വെള്ളിയാമറ്റം മൂന്ന്​. ഉറവിടം വ്യക്തമല്ലാത്ത ഒരു കേസ് സ്ഥിരീകരിച്ചു. സ്കൂൾ കവല-പള്ളിക്കവല റോഡ് ടാറിങ്​ ആരംഭിച്ചു കട്ടപ്പന: സ്കൂൾ കവല-പള്ളിക്കവല റോഡ് ബി.എം ആൻഡ്​ ബി.സി നിലവാരത്തിൽ ടാറിങ്​ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റി‍ൻെറ അഭ്യർഥന പ്രകാരം ഒരു കിലോമീറ്റർ റോഡിന് 1.20 കോടി രൂപ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ചിരുന്നു. പതിനായിരത്തോളം വിദ്യാർഥികളും ആശുപത്രിയിലേക്കുള്ള രോഗികളും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. കൂടാതെ ശബരിമല സീസണിൽ പാറക്കടവ് ബൈപാസിലൂടെ എത്തുന്ന ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരുടെ നൂറുകണക്കിന് വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. കോട്ടയം ഉപ്പുതറ മേഖലയിൽനിന്ന് കട്ടപ്പനയിലേക്ക് എത്തുന്ന വാഹനങ്ങൾ ഇടുക്കിക്കവല-അശോക ജങ്​ഷൻ ഗതാഗതക്കുരുക്കിൽപ്പെടാതെ ടൗണിൽ എത്താനും ഏറ്റവും സഹായകരമായ വഴിയാണിത്. ഈ റോഡ്‌ പൂർത്തിയാകുന്നതോടെ കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.