673 പേര്‍ക്ക് കോവിഡ്

575 പേർ രോഗമുക്തി നേടി തൊടുപുഴ: ജില്ലയില്‍ 673 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14.46 ശതമാനമാണ്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 575 പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 18, ആലക്കോട് 12, അറക്കുളം 11, അയ്യപ്പൻകോവിൽ 18, ബൈസൺവാലി 17, ചക്കുപള്ളം ആറ്​, ചിന്നക്കനാൽ 57, ദേവികുളം 13, ഇടവെട്ടി 24, ഏലപ്പാറ 28, ഇരട്ടയാർ 13, കഞ്ഞിക്കുഴി ആറ്​, കാമാക്ഷി ഒന്ന്​, കാഞ്ചിയാർ ഏഴ്​, കരിമണ്ണൂർ നാല്​, കരിങ്കുന്നം മൂന്ന്​, കരുണാപുരം ഏഴ്​, കട്ടപ്പന 11, കോടിക്കുളം ഒന്ന്​, കൊക്കയാർ 19, കൊന്നത്തടി ഒന്ന്​, കുടയത്തൂർ 12, കുമാരമംഗലം ആറ്​, കുമളി നാല്​, മണക്കാട് 26, മാങ്കുളം 12, മറയൂർ മൂന്ന്​, മരിയാപുരം ഒന്ന്​, മൂന്നാർ 17, മുട്ടം ഒമ്പത്​, നെടുങ്കണ്ടം 18, പള്ളിവാസൽ 24, പാമ്പാടുംപാറ നാല്​, പീരുമേട് 28, പുറപ്പുഴ നാല്​, രാജകുമാരി രണ്ട്​, ശാന്തൻപാറ ഏഴ്​, സേനാപതി മൂന്ന്​, തൊടുപുഴ 50, ഉടുമ്പൻചോല 27, ഉടുമ്പന്നൂർ ആറ്​, ഉപ്പുതറ 22, വണ്ടൻമേട് 37, വണ്ടിപ്പെരിയാർ 25, വണ്ണപ്പുറം ആറ്​, വാത്തിക്കുടി നാല്​, വാഴത്തോപ്പ് എട്ട്​, വെള്ളത്തൂവൽ എട്ട്​, വെള്ളിയാമറ്റം 23. ------------ TDL103 Vaccine (വാർത്തയില്ല) തൊടുപുഴ കല്ലാനിക്കൽ എസ്.ജി.യു.പി സ്കൂളിൽ കോവിഡ്​ വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ തിരക്ക് ----- ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു തൊടുപുഴ: സാമൂഹികനീതി വകുപ്പി​ൻെറ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രബേഷണര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15,000 രൂപ സ്വയം തൊഴില്‍ ധനസഹായം അനുവദിക്കും. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരപരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധനസഹായമായി തിരിച്ചടവ് ഇല്ലാത്ത 20,000 രൂപ അനുവദിക്കും. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്ക് പറ്റിയവരുടെയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും നൽകും. രണ്ടു വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 30,000 രൂപ അനുവദിക്കും. വിവാഹം നടന്ന്​ ആറു മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ആഗസ്​റ്റ്​ 15. വിവരങ്ങള്‍ക്ക് തൊടുപുഴ മിനിസിവില്‍ സ്​റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പ്രബേഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0486 2220126.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.